ചങ്ങനാശേരി: ദീപിക നമ്മുടെ ഭാഷ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറും അതിരൂപത വികാരി ജനറാളുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ. ആന്റണി മൂലയില്‍ മുഖ്യപ്രഭാഷണവും ദീപിക ജനറല്‍ മാനേജര്‍ സര്‍ക്കുലേഷന്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ പദ്ധതി വിശദീകരണവും നടത്തും.
സ്കൂള്‍ മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍, ഹെഡ്മാസ്റ്റര് എസ്. വിനോദ് ബാബു, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ്, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, വനിതാവിഭാഗം പ്രസിഡന്റ് പരിമള്‍ ആന്റണി, ദീപിക ബാലസഖ്യം മേഖലാ ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം എന്നിവര്‍ പ്രസംഗിക്കും.
എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി സ്പോണ്സര് ചെയ്തിരിക്കുന്ന എച്ച്ടുഒ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് സ്കറിയ കുട്ടംപേരൂര്‍, കൂട്ടുമ്മേല്‍ ഡിസ്ട്രിബ്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനില്‍ കൂട്ടുമ്മേല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരിക്കും.